വ്യവഹാരമില്ലാതെ തര്‍ക്ക പരിഹാരത്തിന് ഇനി എളുപ്പമാര്‍ഗ്ഗം;കണ്‍സീലിയേഷന്‍ സംവിധാനത്തിന് തുടക്കം

രാജ്യത്ത് നിലവിലുള്ള നിയമങ്ങളെ കുറിച്ച് ഇന്നും ജനങ്ങള്‍ അജ്ഞരാണന്ന ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് കോടതി ചിലവ് സാധാരണക്കാര്‍ക്ക് നല്‍കാന്‍ കഴിഞ്ഞെന്ന് വരില്ല. ഇത്തരം സാഹചര്യത്തില്‍ സാധാരണ ജനങ്ങള്‍ക്ക് അവരുടെ ഭരണഘടന അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ വേഗത്തില്‍ പരിഹാരത്തിനായി ഉപയോഗിക്കാവുന്ന ഒന്നാണ് കണ്‍സീലിയേഷന്‍ ( അനുരഞ്ജനം ). ഇരുകക്ഷികള്‍ക്കും സ്വീകാര്യവുമായ നിലപാടെടുക്കാന്‍ ഇതിലൂടെ സാധിക്കും.

Update: 2019-02-15 03:59 GMT

കൊച്ചി: വ്യവഹാരമില്ലാതെ തര്‍ക്ക പരിഹാരത്തിനുള്ള എളുപ്പമാര്‍ഗ്ഗമായ കണ്‍സീലിയേഷന്‍ ( അനുരഞ്ജനം ) സംവിധാനത്തിന് സംസ്ഥാനത്ത് തുടക്കമായി. ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സംവിധാനം ഉദ്ഘാടനം ചെയ്തു.രാജ്യത്ത് നിലവിലുള്ള നിയമങ്ങളെ കുറിച്ച് ഇന്നും ജനങ്ങള്‍ അജ്ഞരാണന്ന ചീഫ് ജസ്റ്റിസ്് ഋഷികേശ് റോയ് പറഞ്ഞു. അവകാശ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി രാജ്യത്ത് പ്രശ്‌നങ്ങളില്‍ പരിഹാരത്തിനായി കോടതിയെ സമീപിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത്. എന്നാല്‍ നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമങ്ങളെ കുറിച്ച് ജനങ്ങള്‍ അജ്ഞരാണ്. മാത്രമല്ല കോടതി ചിലവ് സാധാരണക്കാര്‍ക്ക് നല്‍കാന്‍ കഴിഞ്ഞെന്ന് വരില്ല. ഇത്തരം സാഹചര്യത്തില്‍ സാധാരണ ജനങ്ങള്‍ക്ക് അവരുടെ ഭരണഘടന അവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ വേഗത്തില്‍ പരിഹാരത്തിനായി ഉപയോഗിക്കാവുന്ന ഒന്നാണ് കണ്‍സീലിയേഷന്‍ ( അനുരഞ്ജനം ). ഇരുകക്ഷികള്‍ക്കും സ്വീകാര്യവുമായ നിലപാടെടുക്കാന്‍ ഇതിലൂടെ സാധിക്കും. കണ്‍സീലിയേഷനെ കുറിച്ച് സംസ്ഥാന അടിസ്ഥാനത്തില്‍ പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ജഡ്ജ് കെ സത്യന്‍, കേരള ഹൈക്കോടതി ജഡ്ജിയും കെ എസ് എം സി സി പ്രസിഡന്റുമായ സി കെ അബ്ദുല്‍ റഹീം, ഹൈക്കോടതി ജഡ്ജിയും കെല്‍സ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ കെ സുരേന്ദ്ര മോഹന്‍, ഹൈക്കോടതി ജഡ്ജിയും കെ എസ് എം സി സി മെമ്പറുമായ എ മുഹമ്മദ് മുസ്താക്ക്, സുനില്‍ തോമസ്, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന്‍, കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സുനില്‍ ജേക്കബ് ജോസ്, ജില്ലാ ജഡ്ജും എ ഡി ആര്‍ ഡയറക്ടറുമായ പി കെ അരവിന്ദ ബാബു സംസാരിച്ചു. 

Tags:    

Similar News