നിയന്ത്രണംവിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

Update: 2019-11-15 04:15 GMT

ആലപ്പുഴ: നിയന്ത്രണംവിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. ഇടുക്കി സ്വദേശി സംഗീത് (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജ്യോതിഷിനെ ഗുരുതരമായ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേര്‍ത്തല കോടതിക്കവലയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. 

Tags:    

Similar News