ചെറായി- വൈപ്പിന്‍ വൈദ്യുതി ലൈന്‍ പദ്ധതി:പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍; പ്രതിഷേധം ശക്തമാക്കി ശാന്തിവനം സംരക്ഷണ സമരസമിതി

അലൈന്‍മെന്റ് മാറ്റാന്‍ തയാറാകാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രദേശവാസികളും സ്ഥലം ഉടമയും സത്യാഗ്രഹം ആരംഭിച്ചു.ചെറായി- വൈപ്പിന്‍ വൈദ്യുത പദ്ധതി പ്രകൃതിയെ സംരക്ഷിച്ച് നടപ്പാക്കുമെന്നാണ് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറയുന്നത്. ഇതുവഴി വൈദ്യുതി ലൈന്‍ വലിക്കുന്നതോടെ നൂറ്റാണ്ടുകളായി ഇവിടെയുള്ള പ്രകൃതി സമ്പത്ത് നശിപ്പിക്കപെടുമെന്നാണ് സമരസമിതി ചൂണ്ടികാട്ടുന്നത്.

Update: 2019-05-07 05:55 GMT

കൊച്ചി: എറണാകുളം ശാന്തി വനത്തിലൂടെയുള്ള ചെറായി- വൈപ്പിന്‍ വൈദ്യുതി ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ ഭരണകൂടം. അലൈന്‍മെന്റ് മാറ്റാന്‍ തയാറാകാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രദേശവാസികളും സ്ഥലം ഉടമയും സത്യാഗ്രഹം ആരംഭിച്ചു.ചെറായി- വൈപ്പിന്‍ വൈദ്യുത പദ്ധതി പ്രകൃതിയെ സംരക്ഷിച്ച് നടപ്പാക്കുമെന്നാണ് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പറയുന്നത്. 1999ല്‍ തുടങ്ങിവെച്ച പദ്ധതിയാണിത്. 40,000 കുടുംബങ്ങളാണ് ഗുണഭോക്താക്കളായിട്ടുള്ളത്. ചെറായി പോലൊരു പ്രദേശത്ത് നല്ല വോള്‍ട്ടേജില്‍ വൈദ്യുതിയെത്തേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണ്. മറുവശത്ത് പ്രകൃതിസംരക്ഷണവും ഉറപ്പാക്കണം.

ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും വിഷയത്തില്‍ ഇടപെട്ടിരുന്നു. പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശവുമുണ്ടായിരുന്നു. ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ടവറിന്റെ രൂപകല്‍പ്പനയില്‍ കെഎസ്ഇബി. വ്യത്യാസം വരുത്തിയിട്ടുണ്ട്. വൈദ്യുതലൈന്‍ കടന്നുപോകുന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ടവറിന്റെ ബോട്ടം ക്രോസ് ആമിന്റെ നീളം 19.4 മീറ്ററില്‍നിന്നും 22.4 ആയി ഉയര്‍ത്തി. അതിന്റെ പടിഞ്ഞാറുവശത്ത് 21.4 മീറ്ററില്‍നിന്നും 24.6 മീറ്ററായും ഉയര്‍ത്തി. അതിനാല്‍ മുമ്പ് 48 മരങ്ങള്‍ മുറിച്ചുമാറ്റേണ്ടിയിരുന്നത് മൂന്നാക്കി കുറയ്ക്കാന്‍ സാധിച്ചു. രണ്ട് ആഞ്ഞിലിയും ഒരു കവുങ്ങുമാണ് മുറിക്കേണ്ടത്. ടവറിന്റെ നീളം കൂട്ടുന്നതിനാല്‍ 13.5 മീറ്ററില്‍കൂടുതല്‍ ഉയരത്തിലുള്ള ശിഖരങ്ങള്‍ മാത്രമേ മുറിച്ചുമാറ്റേണ്ടതായി വരൂ. ഇത്തരത്തില്‍ രണ്ട് ആഞ്ഞിലികളും ഒരു പൈന്‍ മരവും രണ്ട് പാഴ്മരങ്ങളും നീളം കുറച്ചു നിര്‍ത്തും. സാമൂഹ്യ വനവല്‍കരണവിഭാഗത്തിന്റെ നിബന്ധനകള്‍ക്കു വിധേയമായാണ് മരങ്ങള്‍ മുറിക്കുക. 1:10 എന്ന അനുപാതത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കും. പ്രദേശത്തെ ജൈവവൈവിധ്യ സമ്പത്തിനെക്കുറിച്ച് പഠനം നടത്താന്‍ ആലോചിക്കുന്നതായും കലക്ടര്‍ പറഞ്ഞു. എന്നാല്‍ അലൈന്‍മെന്റ് ് മാറ്റാത്ത സാഹചര്യത്തില്‍ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് ശാന്തിവനം സംരക്ഷണസമിതി.

കെഎസ്ഇബി പണി തുടങ്ങിയ സ്ഥിതിക്ക് പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു. കെ എസ് ഇ ബി ടവറിന്റെ നിര്‍മാണം പുനരാംഭിക്കുന്നതില്‍ പ്രതിഷേധിച്ചു സ്ഥലം ഉടമ മീന മേനോനും മകള്‍ ഉത്തരയും സത്യാഗ്രഹ സമരം ആരംഭിച്ചു. ഇതുവഴി വൈദ്യുതി ലൈന്‍ വലിക്കുന്നതോടെ നൂറ്റാണ്ടുകളായി ഇവിടെയുള്ള പ്രകൃതി സമ്പത്ത് നശിപ്പിക്കപെടുമെന്നാണ് ഇവര്‍ ചൂണ്ടികാട്ടുന്നത്. ഇവര്‍ക്ക് പിന്തുണയുമായി സമര സമിതി നേതാക്കളും രംഗത്തുണ്ട്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹവും സ്ഥലത്ത് ക്യാംപു ചെയ്യുന്നുണ്ട്.പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം എം മണിയും വ്യക്തമാക്കിയിരുന്നു.

മറ്റാരെയോ സഹായിക്കാന്‍ വേണ്ടി മനപ്പൂര്‍വം ശാന്തിവനത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍ എം എല്‍എ ആരോപിച്ചു.ജൈവ വൈവിധ്യ ബോര്‍ഡിന്റെ പഴയ ചെയര്‍മാന്‍ ഡോ,വി എസ് വിജയനടക്കമുള്ളവര്‍ ഇതിനു പകരമായി വൈദ്യുതി ലൈന്‍ വലിക്കാനുള്ള റൂട്ട് കാണിച്ചു കൊടുത്തതാണ്. ശാന്തിവനത്തെ തകര്‍ക്കാതെ തന്നെ മറുവശത്തുകൂടി വൈദ്യുതി ലൈന്‍ വലിക്കാനുള്ള സാഹചര്യമുണ്ട് എന്നാല്‍ അതിനു തയാറാകാതെ ആരെയോ രക്ഷിക്കുന്നതിനായി ഈ കാടിനുള്ളിലൂടെ വൈദ്യുതി ലൈന്‍ വലിക്കുകയാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags:    

Similar News