പോലിസ് സേനയുടെ ലോഗോ ചുവപ്പാക്കി; പിന്നില്‍ ഗൂഢലക്ഷ്യമെന്ന് പ്രതിപക്ഷം

പോലിസ് സേനയെ രാഷ്ട്രീയവൽക്കരിക്കാനുള്ള സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാന്‍ സംസ്ഥാന പോലിസ് മേധാവി തന്നെ കൂട്ട് നില്‍ക്കുന്നത് സേനയുടെ ആത്മവീര്യം കെടുത്തും.

Update: 2019-10-06 12:45 GMT

തിരുവനന്തപുരം: പോലിസ് സേനയുടെ ലോഗോയില്‍ പ്രധാനപെട്ട ഭാഗം ചുവപ്പ് ആക്കിയതിനു പിന്നില്‍ ഗൂഢലക്ഷ്യമാണുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പോലിസ് സേനയെ രാഷ്ട്രീയവൽക്കരിക്കാനുള്ള സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാന്‍ സംസ്ഥാന പോലിസ് മേധാവി തന്നെ കൂട്ട് നില്‍ക്കുന്നത് സേനയുടെ ആത്മവീര്യം കെടുത്തും.

ഇത്തരം തരംതാണ പ്രവര്‍ത്തിയിലൂടെ പോലിസ് മേധാവിയുടെ പദവി ദുരുപയോഗം ചെയ്യുകയാണിവിടെ. ഇനി പോലിസിന്റെ കൊടി കൂടി ചുവപ്പാക്കിയാലും  അൽഭുതപ്പെടാനില്ല. മോദിയുടെ കീഴില്‍ സേനാവിഭാഗങ്ങളില്‍ കാവിവത്ക്കരണം നടക്കുമ്പോള്‍ പിണറായിയാവട്ടേ അതേപാത പിന്തുടര്‍ന്നു ചുവപ്പ് വത്കരണം നടത്താനുള്ള ശ്രമമാണു നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനായി  നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട പോലിസ് സേനയെ ഉപയോഗിക്കുന്നത് ദൂരവ്യാപകമായ  പ്രത്യാഘാതം ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News