കോണ്‍ഗ്രസ് നാഥനില്ലാ കളരിയല്ല; തരൂരിന് മറുപടിയുമായി നേതാക്കള്‍

കോണ്‍ഗ്രസ് നാഥനില്ലാക്കളരിയല്ലെന്നും അധ്യക്ഷന്‍ ഉണ്ടാവണമെന്നത് എല്ലാവരുടെയും താല്‍പര്യമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ശക്തരായ നേതാക്കള്‍ ഒരുപാടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

Update: 2019-07-29 08:38 GMT

തിരുവനന്തപുരം: കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറിയെന്ന വിമര്‍ശനം ഉന്നയിച്ച ശശി തരൂര്‍ എംപിക്കു മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്ത്.

കോണ്‍ഗ്രസില്‍ ശക്തരായ നേതാക്കള്‍ ഒരുപാടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. നേതൃത്വ പ്രതിസന്ധി കോണ്‍ഗ്രസ്സിലില്ല. നാഥനില്ലാ കളരിയല്ല കോണ്‍ഗ്രസ്. കോണ്‍ഗ്രസ്സിന്റെ അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി തന്നെ തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നാഥനില്ലാക്കളരിയല്ലെന്നും അധ്യക്ഷന്‍ ഉണ്ടാവണമെന്നത് എല്ലാവരുടെയും താല്‍പര്യമാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുടെ രാജി രാഷ്ട്രീയത്തില്‍ പുതിയ ധാര്‍മ്മിക ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും അതിന് അതിന്റേതായ വില നല്‍കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News