പണംവച്ച് ചീട്ടുകളി: ഒമ്പതംഗസംഘം പിടിയില്‍

സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിന്റെ നിര്‍ദേശാനുസരണം ഷാഡോ പോലിസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

Update: 2020-06-08 06:05 GMT

പത്തനംതിട്ട: പണംവച്ചു ചീട്ടുകളിച്ച ഒമ്പതംഗസംഘത്തെ പോലിസ് അറസ്റ്റുചെയ്തു. വെട്ടിപ്രത്തെ ശബരിമല ഇടത്താവളത്തിന് സമീപം ആളൊഴിഞ്ഞ വീട്ടില്‍ രാത്രിയും പകലും പണംവച്ച് ചീട്ടുകളി നടക്കുന്നുവെന്ന വിവരം ജില്ലാ പോലിസ് മേധാവി കെ ജി സൈമണിന് ലഭിച്ചിരുന്നു. തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിന്റെ നിര്‍ദേശാനുസരണം ഷാഡോ പോലിസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

കുലശേഖരപ്പേട്ട ഉമ്പൈക്കിള്‍ പുരയിടത്തില്‍ നിസാര്‍ (40), അന്‍സാരി (37), പള്ളം തുണ്ടുക്കാട്ട് പുരയിടത്തില്‍ നൗഷാദ് (40), പുത്തന്‍വീട്ടില്‍ അബ്ദുല്‍ സലാം(43), വലഞ്ചുഴി മേലേവീട്ടില്‍ ഹബീബ് (52), കുലശേഖരപതി അലങ്കാരത്ത് തെക്കേതില്‍ സലിം (58), തൈക്കാവില്‍ അനീഷ് (40), കല്ലറക്കടവ് ശാന്തവിലാസത്തില്‍ ജയചന്ദ്രന്‍ (53), പത്തനംതിട്ട കീയത്തയ്യത്ത് പുരയിടത്തില്‍ അബ്ദുല്‍ ജബ്ബാര്‍ (40) എന്നിവരാണ് പിടിയിലായത്.

പതിനായിരത്തോളം രൂപയും ഇവരില്‍നിന്ന് കണ്ടെടുത്തു. റെയ്ഡിന് ഷാഡോ ടീം എസ്‌ഐമാരായ ആര്‍ എസ് രഞ്ചു, എസ് രാധാകൃഷ്ണന്‍, എഎസ്‌ഐമാരായ വില്‍സണ്‍, ടി ഡി ഹരികുമാര്‍, സിപിഒ എസ് ശ്രീരാജ്, സ്റ്റേഷന്‍ എസ്‌ഐമാരായ പ്രജീഷ്, ഷൈജു, സിപിഒ സര്‍വുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News