ജോലി വാഗ്ദാനം നല്‍കി ശശി തരൂര്‍ എംപിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പണം തട്ടിയെന്ന് : ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ വിശദീകരണം തേടി

തിരുവനന്തപുരത്ത് ആരംഭിക്കുന്ന യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിക്കാന്‍ 10.74 ലക്ഷം നല്‍കി വഞ്ചിതയായെന്നാണ് ബാലരാമപുരം സ്വദേശി രജിത സമര്‍പ്പിച്ച പരാതില്‍ വ്യക്തമാക്കുന്നത്. ഡിജിപിക്കു നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നും പരാതി

Update: 2019-02-28 14:55 GMT

കൊച്ചി: ജോലി വാഗ്ദാനം നല്‍കി ശശി തരൂര്‍ എംപിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് പണം തട്ടിയെന്ന കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.തിരുവനന്തപുരത്ത് ആരംഭിക്കുന്ന യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിക്കാന്‍ 10.74 ലക്ഷം നല്‍കി വഞ്ചിതയായെന്ന് പരാതിപ്പെട്ട ബാലരാമപുരം സ്വദേശി രജിത സമര്‍പ്പിച്ച പരാതിയാണ് ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ പരിഗണിച്ചത്.ഡിജിപിക്കു നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നുമാണ് ഹരജിക്കാരിയുടെ ആവശ്യം. എന്നാല്‍ പേഴ്‌സണല്‍ അസിസ്റ്റന്റിനെ കക്ഷി ചേര്‍ക്കാതെ ശശി തരൂരിനെ എന്തു കൊണ്ട് കേസില്‍ കക്ഷിയാക്കിയെന്ന് വിശദീകരിക്കാന്‍ കോടതി ഹരജിക്കാരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News