കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി അമ്മ

കണ്ഠരര് മോഹനര്‍ക്കെതിരെ കേരള ഹൈക്കോടതിയിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി അനുരഞ്ജന ശ്രമത്തിനായി ഈ മാസം 26 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

Update: 2019-04-18 01:35 GMT

കൊച്ചി: ശബരിമല ക്ഷേത്രം മുന്‍ തന്ത്രി കണ്ഠരര് മോഹനര്‍ക്കെതിരെ പരാതിയുമായി അമ്മ കോടതിയില്‍. പ്രായമായ അമ്മയെ സംരക്ഷിക്കാമെന്ന വാക്ക് പാലിച്ചില്ലെന്നും തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് അനുമതിയില്ലാതെ പണം പിന്‍വലിച്ചെന്നുമാണ് പരാതി.

കണ്ഠരര് മോഹനര്‍ക്കെതിരെ കേരള ഹൈക്കോടതിയിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. ബാങ്കില്‍ പോകാനുള്ള വിഷമം കാരണം ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ കണ്ഠരര് മോഹനരെ അനുവദിച്ചിരുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. തിരുവനന്തപുരത്ത് മകളുടെ കൂടെയാണ് അമ്മ ഇപ്പോള്‍ താമസിക്കുന്നത്. ഹര്‍ജി അനുരഞ്ജന ശ്രമത്തിനായി ഈ മാസം 26 ലേക്ക് മാറ്റിവച്ചിരിക്കുകയാണ്.




Tags: