പുരാവസ്തു തട്ടിപ്പ്: പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്റ് നീട്ടി

നവംബര്‍ മൂന്നുവരെയാണ് നീട്ടി. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് എറണാകുളം സിജെഎം കോടതി റിമാന്‍ഡ് നീട്ടിയത്

Update: 2021-10-20 15:19 GMT

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്റ് കാലാവധി കോടതി നീട്ടി.നവംബര്‍ മൂന്നുവരെയാണ് നീട്ടി. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് എറണാകുളം സിജെഎം കോടതി റിമാന്‍ഡ് നീട്ടിയത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രതിയെ ഹാജരാക്കിയത്. മോന്‍സന്റെ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. എച്ച്എസ്ബിസി ബാങ്കില്‍ കോടികളുടെ നിക്ഷേപമുണ്ടെന്നു വ്യാജരേഖ ചമച്ച് പലരില്‍നിന്നായി കോടികള്‍ തട്ടിയെടുത്തെന്നാണ് കേസ്. പലപ്പോഴായി പണം നല്‍കിയവരുടെ പരാതിയിലായിരുന്നു അറസ്റ്റ്.

മോന്‍സണെതിരെ എറണാകുളം നോര്‍ത്ത് പോലിസ് കഴിഞ്ഞദിവസം പോക്‌സോകേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. നോര്‍ത്ത് പോലിസാണ് കേസെടുത്തത്. ഈ കേസിന്റെ അന്വേഷണവും മോന്‍സണെതിരായ മറ്റു കേസുകള്‍ അന്വേഷിക്കുന്ന െ്രെകംബ്രാഞ്ചിന് കൈമാറി.

Tags:    

Similar News