മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും;ക്രൈം ബ്രാഞ്ച് കസ്റ്റഡി കാലാവധി നീട്ടി ആവശ്യപ്പെട്ടേക്കും

രണ്ടു തവണയായി ആറു ദിവസത്തേയ്ക്കായിരുന്നു നേരത്തെ മോന്‍സണ്‍ മാവുങ്കലിനെ കോടതി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.മോന്‍സണ്‍ മാവുങ്കലിന്റെ മ്യുസിയത്തിലെ ശില്‍പ്പങ്ങളും മറ്റും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു

Update: 2021-10-02 06:15 GMT

കൊച്ചി:പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും.നേരത്തെ ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം രണ്ടും തവണ കോടതി മോന്‍സണ്‍ മാവുങ്കലിനെ കസറ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.രണ്ടു തവണയായി ആറു ദിവസത്തേയ്ക്കായിരുന്നു കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.

സെപ്തബര്‍ 28 മുതല്‍ 30 വരെയും 30 മുതല്‍ ഇന്നു വരെയുമായിരുന്നു കസ്റ്റഡി അനുവദിച്ചിരുന്നത്. എന്നാല്‍ വീണ്ടും മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നാണ് സൂചന.മോന്‍സണ്‍ മാവുങ്കലിന് ശില്‍പം നല്‍കിയ ശില്‍പി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിലും മോന്‍സണ്‍ മാവുങ്കലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇതു കൂടാതെ മറ്റൊരു കേസും മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഈ കേസുകളുടെ അന്വേഷണത്തിനായി മോന്‍സണെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുമെന്നാണ് വിവരം.

അതേ സമയം മോന്‍സണ്‍ മാവുങ്കലിന്റെ മ്യുസിയത്തിലെ ശില്‍പ്പങ്ങളും മറ്റും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു.ശില്‍പങ്ങള്‍ നിര്‍മിച്ചു നല്‍കിയ തിരുവനന്തപുരം സ്വദേശിയായ ശില്‍പി സുരേഷിന്റെ പരാതിയിലാണ് ഇവ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തതെന്നാണ് വിവരം.ശില്‍പങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയ വകയില്‍ വാഗ്ദാനം ചെയ്ത പണം നല്‍കാണെ മോന്‍സണ്‍ മാവുങ്കല്‍ കബളിപ്പിച്ചുവെന്നാണ് ശില്‍പിയുടെ പരാതി.

Tags:    

Similar News