സിബിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷയില്‍ മാറ്റം; പുതുക്കിയ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

Update: 2025-12-30 13:43 GMT

കൊച്ചി:2026 ല്‍ നടക്കാനിരുന്ന പത്താം ക്ലാസ്, പ്ലസ് ടു പബ്ലിക് പരീക്ഷകളുടെ ടൈംടേബിളില്‍ മാറ്റം വരുത്തി സിബിഎസ്ഇ. മാര്‍ച്ച് മൂന്നിന് നടത്താനിരുന്ന വിവിധ പരീക്ഷകളാണ് 2026 മാര്‍ച്ച് 11, ഏപ്രില്‍ പത്ത് തിയ്യതികളിലേക്ക് മാറ്റിയത്.നിലവില്‍ ഈ ദിവസം നടക്കാനിരുന്ന പരീക്ഷകള്‍ മാത്രമാണ് മാറ്റിയതെന്നും മറ്റ് പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടത്തുമെന്നും ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതുക്കിയ തിയ്യതികള്‍ ഉള്‍പ്പെടുത്തി ടൈംടേബിള്‍ പരിഷ്‌കരിക്കുകയും അഡ്മിറ്റ് കാര്‍ഡുകളില്‍ പുതിയ തിയ്യതികള്‍ ഉള്‍പ്പെടുത്തുമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകള്‍ 2026 ഫെബ്രുവരി 17- ന് ആരംഭിച്ച് മാര്‍ച്ച് പത്ത് വരെയും 12-ാം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ ഒന്‍പത് വരെയും നടക്കും. പുതുക്കിയ ടൈംടേബിള്‍ ഡൗണ്‍ലോഡ് ചെയ്യാം:

ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in സന്ദര്‍ശിക്കുക

ഹോം പേജില്‍ കാണുന്ന Examination എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക

'CBSE Class 10 Board Exam 2026' അല്ലെങ്കില്‍ 'CBSE Class 12 Board Exam 2026' എന്ന ലിങ്ക് കണ്ടെത്തുക.

പുതുക്കിയ ടൈംടേബിള്‍ PDF ഫോര്‍മാറ്റില്‍ ദൃശ്യമാകും.

തിയ്യതികള്‍ കുറിച്ചെടുക്കുക അല്ലെങ്കില്‍ ഡൗണ്‍ലോഡ് ചെയ്യുക.






Tags: