ബിജെപിയില്‍ ഭിന്നത രൂക്ഷം; സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര നേതൃത്വം
പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു
തിരുവനന്തപുരം: ബിജെപിയില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനുമായി ബിജെപി കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്കായി സുരേന്ദ്രന്‍ ഡല്‍ഹിലേക്ക് പോയെന്നാണ് റിപോര്‍ട്ട്.
ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍, മുതിര്‍ന്ന ബിജെപി നേതാവ് പിഎം വേലായുധന്‍, കെപി ശ്രീശന്‍ അടക്കമുള്ള നേതാക്കള്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ ശക്തമായ പ്രതിഷേധം പരസ്യമായി തന്നെ രേഖപ്പെടുത്തിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാന അധ്യക്ഷനെ വിളിപ്പിച്ച് ചര്‍ച്ച നടത്തിയിരിക്കുന്നത് എന്ന് വേണം കരുതാന്‍.
തദ്ദേശ തിരഞ്ഞെടുപ്പടുത്തിരിക്കെ ബിജെപിയില്‍ ഭിന്നത രൂക്ഷമാകുന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാണ് നേതൃത്വം തന്നെ വിളിപ്പിച്ചതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.