സംസ്ഥാന സിബിഎസ്ഇ കലോല്‍സവം നാളെ സമാപിക്കും;തൃശൂര്‍ സഹോദയ മുന്നേറ്റം തുടരുന്നു
1293 പോയിന്റുമായി മലബാര്‍ സഹോദയ രണ്ടാം സ്ഥാനത്തുണ്ട്. സെന്‍ട്രല്‍ കേരള സഹോദയ 1143 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ജില്ലകളില്‍ 992 പോയിന്റുമായി കൊല്ലമാണ് മുന്നില്‍. 989 പോയിന്റുമായി എറണാകുളം ജില്ല രണ്ടാമതെത്തി.
കൊച്ചി: സംസ്ഥാന സിബിഎസ് ഇ കലോല്‍സവം നാളെ സമാപിക്കാനിരിക്കെ തൃശൂര്‍ സഹോദയ 1393 പോയിന്റുമായി മുന്നേറ്റം തുടരുന്നു. 1293 പോയിന്റുമായി മലബാര്‍ സഹോദയ രണ്ടാം സ്ഥാനത്തുണ്ട്. സെന്‍ട്രല്‍ കേരള സഹോദയ 1143 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. ജില്ലകളില്‍ 992 പോയിന്റുമായി കൊല്ലമാണ് മുന്നില്‍. 989 പോയിന്റുമായി എറണാകുളം ജില്ല രണ്ടാമതെത്തി.കാറ്റഗറി ഒന്നില്‍ 116 പോയിന്റുമായി തൃശൂര്‍ സഹോദയ ഒന്നാം സ്ഥാനത്തും 109 പോയിന്റുമായി കണ്ണൂര്‍ സഹോദയ രണ്ടാം സ്ഥാനത്തുമാണ്.
കാറ്റഗറി രണ്ടിലും 233 പോയിന്റുമായി തൃശൂര്‍ സഹോദയ തന്നെയാണ് മുന്നില്‍. കാറ്റഗറി മൂന്നില്‍ 427 പോയിന്റുമായി മലബാര്‍ സഹോദയ മുന്നേറ്റം തുടരുന്നു. കാറ്റഗറി നാലില്‍ 442 പോയിന്റുമായി തൃശൂര്‍ സഹോദയ മുന്നിലെത്തി.മലബാര്‍ സഹോദയയിലെ കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്ക്കൂള് 377 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. 285 പോയിന്റുമായി കാസര്‍ഗോഡ് സഹോദയയിലെ കാഞ്ഞങ്ങാട് ക്രൈസ്റ്റ് സിഎംഐ പബ്ലിക് സ്കൂള്‍ ആണ് രണ്ടാം സ്ഥാനത്ത്.ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ ചലച്ചിത്ര താരം ജഗദീഷ് മുഖ്യാതിഥിയാകും.