സ്‌കൂബ ഡൈവിങ് പരിശീലനത്തിനിടെ പെണ്‍കുട്ടികളെ കടന്നു പിടിച്ചു; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെതിരേ കേസ്

Update: 2025-11-11 18:01 GMT

തിരുവനന്തപുരം: സ്‌കൂബ ഡൈവിങ് പരിശീലനത്തിനിടെ കടന്നു പിടിച്ച പരിശീലകനെതിരേ പരാതി നല്‍കി പെണ്‍കുട്ടികള്‍. വര്‍ക്കല കാപ്പില്‍ വച്ചായിരുന്നു സംഭവം. വെള്ളത്തിനടിയില്‍ വച്ച് പരിശീലകന്‍ പെണ്‍കുട്ടികളെ കടന്നു പിടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വിദ്യാലയത്തിലെ എന്‍സിസി കേഡറ്റുകളാണ് പെണ്‍കുട്ടികള്‍.

പരിശീലനത്തിന്റെ ഭാഗമായാണ് കാപ്പില്‍ എത്തിയത്. നിരവധി പെണ്‍കുട്ടികള്‍ക്ക് സമാന അനുഭവം ഉണ്ടായതാണ് സൂചന. രണ്ട് പെണ്‍കുട്ടികളാണ് പൂജപ്പുര പോലിസില്‍ പരാതി നല്‍കിയത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് പരിശീലകന്‍. സംഭവത്തില്‍ അയിരൂര്‍ പോലിസ് കേസെടുത്തിട്ടുണ്ട്.