കോളജ് സീറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന്; സിബി വയലിനെതിരേ കേസെടുത്തു

സിബി വയലിനെതിരേ ആറോളം പരാതികള്‍ ലഭിച്ചതായി നിലമ്പൂര്‍ പോലിസ് പറഞ്ഞു. ആറ് പേരില്‍ നിന്നായി ഒന്നര കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി.

Update: 2019-11-21 15:19 GMT

നിലമ്പൂര്‍: നിലമ്പൂര്‍ മേരിമാതാ എജ്യുക്കേഷന്‍ ട്രസ്റ്റ് എംഡി സിബി വയലില്‍ ഉന്നത വിദ്യാഭ്യാസത്തിന് കോളജുകളില്‍ സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്ത് മുങ്ങിയതായി പരാതി. സിബി വയലിനെതിരേ ആറോളം പരാതികള്‍ ലഭിച്ചതായി നിലമ്പൂര്‍ പോലിസ് പറഞ്ഞു. ആറ് പേരില്‍ നിന്നായി ഒന്നര കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി.

വിവിധ മെഡിക്കല്‍-എന്‍ജിനീയറിങ് കോളജുകളില്‍ സീറ്റ് ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞാണ് പണം തട്ടിയെടുത്തതെന്ന് പരാതിയില്‍ പറയുന്നു. ഫുഡ്‌കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സിബി വയലിന്‍ വയനാട് ലോക്‌സഭാ മണ്ഡലത്തിലും തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലും മലയോര കര്‍ഷക സമിതിയുടെ പേരില്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു. നിലമ്പൂര്‍ മേഖലയില്‍ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സിബി വയലില്‍. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം നടക്കുന്നതായി പോലിസ് അറിയിച്ചു.

Tags:    

Similar News