പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ക്കെതിരേ പീഡനശ്രമത്തിന് കേസ്
കല്‍പ്പറ്റ ജനറല്‍ ആശുപത്രി മനോരോഗവിദഗ്ധനും ലഹരിമോചന ചികില്‍സാകേന്ദ്രത്തിന്റെ തലവനുമായ ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് കേസെടുത്തത്.
കല്‍പ്പറ്റ: ചികില്‍സയ്‌ക്കെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ ഡോക്ടര്‍ക്കെതിരേ കേസെടുത്തു. ഡോക്ടര്‍ ഒളിവിലാണ്. കല്‍പ്പറ്റ ജനറല്‍ ആശുപത്രി മനോരോഗവിദഗ്ധനും ലഹരിമോചന ചികില്‍സാകേന്ദ്രത്തിന്റെ തലവനുമായ ഡോ.ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെയാണ് കേസെടുത്തത്.
കല്‍പ്പറ്റ സ്വദേശിനിയായ പതിനെട്ടുകാരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. നഗരത്തിലെ പുതിയ ബസ് സ്റ്റാന്റിന്റെ സമീപത്തായി ഡോക്ടര്‍ നടത്തിവരുന്ന സ്വകാര്യക്ലിനിക്കില്‍ വിഷാദരോഗത്തിനാണ് പെണ്‍കുട്ടി ചികില്‍സ തേടിയിരുന്നത്. വെള്ളിയാഴ്ച വൈകീട്ട് ക്ലിനിക്കിലെത്തിയപ്പോഴാണ് മോശമായി പെരുമാറിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കല്‍പ്പറ്റ പോലിസ് കേസെടുത്തത്.