കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ കൊവിഡ് ബാധിച്ച് മരിച്ചു

Update: 2021-06-02 07:21 GMT

കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇബ്രാഹിം  ബാദുഷ കൊവിഡ് ബാധിച്ച് അന്തരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയിലിരിക്കെയാണ് അന്ത്യം. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കുന്നവരുടെ കാര്‍ട്ടൂണുകള്‍ ബാദുഷ സൗജന്യമായി വരച്ചു നല്‍കിയിരുന്നു.

വളരെ ചെറിയ പ്രായത്തില്‍തന്നെ രാജ്യാന്തര തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ ആലുവ സ്വദേശിയായ ബാദുഷയെ തേടിയെത്തിയിട്ടുണ്ട്. തേജസ് ഉള്‍പ്പെടെയുള്ള വിവിധ പത്രങ്ങളില്‍ അദ്ദേഹം വരച്ചുനല്‍കിയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.

Tags: