കേരളത്തിൽ നിന്നും റെയിൽവേയുടെ പ്രത്യേക കാർഗോ എക്സ്പ്രസ് ട്രെയിനുകൾ
അവശ്യവസ്തുക്കൾ അയക്കുന്നതിന് റെയിൽവേയുടെ പ്രത്യേക കാർഗോ എക്സ്പ്രസ് ട്രെയിനുകൾ കേരളത്തിൽ നിന്ന് ചെന്നൈയിലേക്കും തിരികെയും സർവീസ് നടത്തും.
തിരുവനന്തപുരം: അവശ്യവസ്തുക്കൾ അയക്കുന്നതിന് റെയിൽവേയുടെ പ്രത്യേക കാർഗോ എക്സ്പ്രസ് ട്രെയിനുകൾ കേരളത്തിൽ നിന്ന് ചെന്നൈയിലേക്കും തിരികെയും സർവീസ് നടത്തും. ചെന്നൈ എഗ്മോറിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഈ മാസം 30 വരെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസ് നടത്തും. തിരികെ ചെന്നൈ എഗ്മോറിലേക്കു ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് ഉണ്ടാകുക. മധുര, നാഗർകോവിൽ റൂട്ടിലാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
ചെന്നൈ സെൻട്രലിൽ നിന്ന് എറണാകുളത്തേക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഈ മാസം 30 വരെ കാർഗോ ട്രെയിൻ സർവീസ് നടത്തും. തിരികെയുള്ള സർവീസുകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും. പാലക്കാട്, തൃശൂർ, അങ്കമാലി, ആലുവ, എറണാകുളം എന്നിവടങ്ങളിലാണ് സ്റ്റോപ്പുകള്‍.