കോഴിക്കോട് തീരത്ത് തീപിടിച്ച ചരക്ക് കപ്പലിനെയാകെ തീവിഴുങ്ങി; കനത്ത പുക; തകരാന്‍ സാധ്യത
കോഴിക്കോട് : കോഴിക്കോട് തീരത്ത് തീപിടിത്തമുണ്ടായ കപ്പലിനെയാകെ തീവിഴുങ്ങി . കപ്പലില്‍ നിന്ന് കനത്ത പുക ഉയരുന്നുണ്ട്. രാത്രിയില്‍ കപ്പല്‍ കത്തുന്ന ദൃശ്യം പുറത്തു വന്നു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു കപ്പല്‍. കണ്ടെയ്‌നര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് കപ്പലിനെയാകെ തീവിഴുങ്ങി. ഇതോടെ കപ്പല്‍ നിയന്ത്രണം വിട്ടൊഴുകി. പിന്നാലെ മറ്റ് കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തീ അണയ്ക്കാന്‍ ശ്രമിച്ച നാല് നാവികരെ കാണാനില്ല. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കടലില്‍ ചാടിയ പതിനെട്ടുപേരെ രക്ഷിച്ചിട്ടുണ്ട്.
20 കണ്ടെയ്‌നറുകള്‍ കടലില്‍ വീണു. തീപിടിപ്പിച്ചാല്‍ കത്തുന്ന ദ്രാവകങ്ങളുള്‍പ്പെടെയാണ് കപ്പലില്‍ ഉള്ളത്. രക്ഷപ്രവര്‍ത്തനത്തിന് തീരസേനയുടെ മൂന്ന് കപ്പലുകള്‍ ശ്രമം തുടരുന്നു. കണ്ണൂരില്‍ കടല്‍വെള്ളം പരിശോധിക്കുന്നു. മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ േനതൃത്വത്തിലാണ് പരിശോധന. കപ്പലില്‍ അമ്പതോളം കണ്ടെയ്‌നര്‍ ഉണ്ടെന്ന് മന്ത്രി വി.എന്‍.വാസവന്‍ പ്രതികരിച്ചു. . കപ്പലില്‍ പൊട്ടിത്തെറി ഉണ്ടായെന്നും അതിനുശേഷം കണ്ടെയ്‌നറുകള്‍ കടലില്‍ വീഴുകയായിരുന്നുവെന്നും ബേപ്പൂര്‍ പോര്‍ട്ട് ഓഫിസര്‍ ഹരി അച്യുത വാര്യര്‍ പറഞ്ഞു. കപ്പലില്‍ അപകടരമായ വസ്തുക്കള്‍ ഉണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.
