തിരുവനന്തപുരത്ത് കാര്‍ നിയന്ത്രണംവിട്ട് അപകടം; നാല് മരണം

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കാറില്‍ അഞ്ചുയാത്രക്കാരാണുണ്ടായിരുന്നത്.

Update: 2020-09-28 03:13 GMT

തിരുവനന്തപുരം: കിളിമാനൂരില്‍ കാര്‍ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. കാറില്‍ അഞ്ചുയാത്രക്കാരാണുണ്ടായിരുന്നത്.

പരിക്കേറ്റ നവാസിനെ വെഞ്ഞാറമൂട് സ്വകാര്യാശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാര്‍ നിയന്ത്രണംവിട്ട് കലുങ്കിലിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങി പ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

Tags: