കൊല്ലം പുനലൂരില്‍ വാഹനാപകടം; ദേശീയ മെഡല്‍ ജേതാവിന് മരണം

Update: 2023-11-30 05:57 GMT

കൊല്ലം: പുനലൂര്‍ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍കായിക താരത്തിന് ദാരുണാന്ത്യം. കൊല്ലം തൊളിക്കോട് സ്വദേശി ഓംകാര്‍ നാഥ് (25) ആണ് മരിച്ചത്. ദേശീയ മെഡല്‍ ജേതാവും കോതമംഗലം എംഎ കോളേജ് മുന്‍ കായിക താരവുമായിരുന്നു ഓംകാര്‍ നാഥ്. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവില്‍ദാറാണ്.

ഇന്നലെ രാത്രി 11.15-ഓടെയാണ് അപകടം നടന്നത്. അമിത വേഗത്തില്‍ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓംകാറിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇരുവരെയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഓംകാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്ത് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.