ടാങ്കര്‍ ലോറിയില്‍ കഞ്ചാവ് കടത്ത് : ഒരാള്‍ കൂടി പിടിയില്‍

വിഷു ദിനത്തില്‍ പെരുമ്പാവൂര്‍ ഇരവിച്ചിറയില്‍ വച്ച് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ചെങ്ങമനാട് സ്വദേശി സബീര്‍ (47) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം നടത്തിയ അന്വേഷണത്തില്‍ അറസ്റ്റു ചെയ്തത്

Update: 2022-05-06 15:05 GMT

കൊച്ചി: ടാങ്കര്‍ ലോറിയില്‍ കഞ്ചാവ് കടത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വിഷു ദിനത്തില്‍ പെരുമ്പാവൂര്‍ ഇരവിച്ചിറയില്‍ വച്ച് കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ചെങ്ങമനാട് സ്വദേശി സബീര്‍ (47) നെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീം നടത്തിയ അന്വേഷണത്തില്‍ അറസ്റ്റു ചെയ്തത്.

ഒഡീഷയില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നതിന് പണം സംഘടിപ്പിച്ചു കൊടുത്തവരില്‍ ഒരാളാണ് സബീറെന്ന് പോലിസ് പറഞ്ഞു. കഞ്ചാവ് കൊണ്ടുവരുന്നതിനും നേതൃത്വം നല്‍കി. കഞ്ചാവ്,സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് സബീറിനെതിരെ വിവിധ സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്.

ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയയായിരുന്ന 250 കിലോയോളം കഞ്ചാവാണ് പോലിസ് വിഷു ദിനത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്.കേസില്‍ െ്രെഡവര്‍ ഉള്‍പ്പടെ നാല് പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.

Tags:    

Similar News