കാനറ ബാങ്കിൽ നിന്ന് എട്ട് കോടി തട്ടിയെടുത്ത ബാങ്ക് ജീവനക്കാരൻ പിടിയിൽ

ഇന്നലെ വൈകുന്നേരമാണ് വിജീഷ് പിടിയിലായത് എന്നാണ് സൂചന. പ്രതിയ്‌ക്കൊപ്പം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു.

Update: 2021-05-17 02:02 GMT

പത്തനംതിട്ട: കാനറ ബാങ്കിൽ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. ബാങ്ക് ജീവനക്കാരനായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശിയായ വിജീഷ് വർഗീസ് ആണ് പിടിയിലായത്. ഇയാളെ ബംഗളൂരുവിൽ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ വൈകുന്നേരമാണ് വിജീഷ് പിടിയിലായത് എന്നാണ് സൂചന. പ്രതിയ്‌ക്കൊപ്പം ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. പത്തനംതിട്ട കാനറ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്നാണ് ഇയാൾ പണം തട്ടിയത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്.

10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയിൽ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതർ പരിശോധന ആരംഭിച്ചത്. ഫെബ്രുവരി മുതൽ വിജീഷ് കുടുംബാംഗങ്ങൾക്കൊപ്പം ഒളിവിലായിരുന്നു. ഇയാളെ ഇന്ന് പത്തനംതിട്ടയിൽ എത്തിക്കും.