വാട്സ്ആപ്പ് ഡിപി: ദേശീയപതാക ഉപയോഗിക്കരുതെന്ന നിർദേശത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് പോലിസ്

കേരളത്തിലെ ആഭ്യന്തര വകുപ്പ് അത്തരമൊരു നിർദേശം നൽകിയതായി അറിയില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പേരിലുള്ള പ്രചാരണത്തിന്റെ ഉറവിടം അന്വേഷിക്കുകയാണെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാര്‍ പറഞ്ഞു.

Update: 2019-08-04 08:11 GMT

തിരുവനന്തപുരം: വാട്സ്ആപ്പിൽ ഡിപി (ഡിസ്പ്ലേ പിക്ചർ)യായി ദേശീയപതാക ഉപയോഗിക്കരുതെന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ കർശന നിർദേശമുണ്ടെന്ന പ്രചാരണങ്ങൾക്ക് ഒദ്യോഗിക സ്ഥിരീകരണമില്ലെന്ന് സംസ്ഥാന പോലിസ്.

ഇത്തരത്തിലൊരു പ്രചാരണം ശ്രദ്ധയിൽപ്പെട്ടിരുന്നു. ആഭ്യന്തര വകുപ്പാണ് ഇത്തരം കാര്യങ്ങളിൽ ഇടപെടലുകൾ നടത്താറുള്ളത്. എന്നാൽ, കേരളത്തിലെ ആഭ്യന്തര വകുപ്പ് അത്തരമൊരു നിർദേശം നൽകിയതായി അറിയില്ല. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പേരിലുള്ള പ്രചാരണത്തിന്റെ ഉറവിടം അന്വേഷിക്കുകയാണെന്നും സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാര്‍ പറഞ്ഞു.

ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾക്ക് ആധികാരികതയില്ലെന്നാണ് പോലിസ് ഭാഷ്യം. പോലിസ് ഇത്തരത്തിൽ നിർദേശം നൽകിയിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള വാർത്തകൾ ശേഖരിച്ചിട്ടുണ്ട്. ഉറവിടം അന്വേഷിക്കുകയാണ്. പോലിസ് മീഡിയ സെന്ററിലേക്ക് നിരവധിപേരാണ് ഇതുമായി ബന്ധപ്പെട്ട് വിളിക്കുന്നതെന്നും പോലിസ് മീഡിയ സെന്ററിൽ നിന്നും അറിയിച്ചു. കഴിഞ്ഞ ദിവസം മനോരമയുടെ കണ്ണൂർ എഡിഷനിലാണ് ഇതുസംബന്ധിച്ച വാർത്ത വന്നത്. മുൻവർഷങ്ങളിലും സമാന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

Tags:    

Similar News