മന്ത്രി കെ ടി ജലീലിനെതിരേ കാംപസ് ഫ്രണ്ടിന്റെ പ്രതിഷേധം

മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കാംപസ് ഫ്രണ്ട് പ്രവർത്തകരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി

Update: 2019-07-22 09:31 GMT

തിരുവനന്തപുരം: കാംപസുകളിൽ എസ്എഫ്ഐ നടത്തുന്ന അക്രമങ്ങളെ ന്യായീകരിക്കുന്ന മന്ത്രി കെ ടി ജലീലിനെതിരേ കാംപസ് ഫ്രണ്ടിന്റെ പ്രതിഷേധം. ഇന്ന് ഉച്ചയോടെ മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കാംപസ് ഫ്രണ്ട് പ്രവർത്തകരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി.

യൂനിവേഴ്സിറ്റി കോളേജ് വിഷയത്തിൽ പക്ഷപാതപരമായ നിലപാടാണ് മന്ത്രി ജലീൽ സ്വീകരിച്ചതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മന്ത്രിയായ അദ്ദേഹം പ്രതികളേയും എസ്എഫ്ഐയേയും അനുകൂലിക്കുന്ന നിലപാടാണ് എടുക്കുന്നതെന്നും ഇവർ ആരോപിച്ചു.

 മന്ത്രിയുടെ ഓഫീസിലേക്ക് പാഞ്ഞടുത്ത പ്രവർത്തകരെ പോലിസുകാർ തടയുകയായിരുന്നു. സെക്രട്ടേറിയറ്റിലുള്ള പിആർഡിയിലെ വാർത്താ സമ്മേളനത്തിന് ശേഷം സമീപത്തെ അനക്സ് ഓഫീസിലേക്ക് മന്ത്രിയെത്തുമ്പോൾ പ്രതിഷേധിക്കാനായി ഓഫീസ് പരിസരത്ത് നിലയുറപ്പിച്ച പ്രവർത്തകരാണ് ഓഫിസിലേക്ക് കയറാൻ ശ്രമിച്ചത്. പ്രതിഷേധക്കാരെ നീക്കിയ ശേഷമാണ് മന്ത്രി ഓഫീസിലേക്ക് എത്തിയത്.

Tags:    

Similar News