പത്തനംതിട്ട: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10 മുതല്‍ ഡിഗ്രി തലം വരെയുള്ള കുട്ടികള്‍ക്കായി 'പരീക്ഷയോട് പുഞ്ചിരിക്കാം' എന്ന പേരില്‍ ഏകദിന പഠന ക്യാംപ് സംഘടിപ്പിച്ചു. കൊവിഡ് പ്രതിസന്ധിക്കിടയില്‍ വീടിനുള്ളില്‍ ഒറ്റപ്പെട്ടുപോയ വിദ്യാര്‍ഥികളുടെ പരീക്ഷാപേടി അകറ്റുന്നതിനും അവര്‍ക്ക് പഠനകാര്യങ്ങളില്‍ ആത്മവിശ്വാസം നല്‍കുന്നതിനുമാണ് ക്യാംപ് സംഘടിപ്പിച്ചത്.
പത്തനംതിട്ട കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ നിര്‍വഹിച്ചു. ആക്‌സസ് ഇന്ത്യയുടെ മെന്ററും കേരള ന്യൂനപക്ഷ വിഭാഗം പിഎസ്‌സി പരിശീലകനുമായ മുഹമ്മദ് ഷാ ക്ലാസുകള്‍ നയിച്ചു. കാംപസ് ഫ്രണ്ട് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പി എസ് അജ്മല്‍, സെക്രട്ടറി മുനീര്‍ ഇബ്‌നു നസീര്‍, പ്രോഗ്രാം കണ്‍വീനര്‍ അജ്മല്‍ ഷാജഹാന്‍, കമ്മിറ്റി അംഗങ്ങളായ സുല്‍ത്താന, ഷാമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.