കാംപസ് ഫ്രണ്ട് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു
സംസ്ഥാന പ്രതിനിധി സമ്മേളനം ദേശീയ പ്രസിഡൻ്റ് എംഎസ് സാജിദ് ഉദ്ഘാടനം ചെയ്തു
മലപ്പുറം: 2021-23 കാലയളവിലേക്കുള്ള പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫായിസ് കണിച്ചേരി (പ്രസിഡൻ്റ്), എ എസ് മുസമ്മിൽ (ജനറൽ സെക്രട്ടറി) , മുഹമ്മദ് ഷാൻ, സെബ ഷിരീൻ ( വൈസ് പ്രസിഡൻ്റ്) ,പി എം മുഹമ്മദ് റിഫ,അജ്മൽ ഹുസൈൻ , സന ജയ്‌ഫെർ( സെക്രട്ടറി), ഷെയ്ഖ് റസൽ (ഖജാഞ്ചി), അൽ ബിലാൽ സലിം, അഡ്വ. സി പി അജ്മൽ, ഷെഫീഖ് കല്ലായി, ഇസ്മായിൽ മണ്ണാർമല, ആസിഫ് എം നാസർ, ഫസൽ പുളിയാറൽ, അംജദ് കണിയാപുരം, ഫൗസിയ നവാസ് എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. സംസ്ഥാന പ്രതിനിധി സമ്മേളനം ദേശീയ പ്രസിഡൻ്റ് എം എസ് സാജിദ് ഉദ്ഘാടനം ചെയ്തു. കാംപസ് ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഉപദേശക സമിതി ചെയർമാനുമായ മുസ്തഫ കൊമ്മേരി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.