വിദ്യാര്‍ഥികളെ കരുവാക്കി വര്‍ഗീയത വളര്‍ത്താനുള്ള നീക്കം ചെറുക്കണം: കാംപസ് ഫ്രണ്ട്

Update: 2019-09-01 16:05 GMT

കോഴിക്കോട്: വിദ്യാര്‍ഥികളെ കരുവാക്കി കേരളത്തില്‍ വര്‍ഗീയത വളര്‍ത്താനുള്ള നീക്കം ചെറുക്കണമെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി പി അജ്മല്‍. എംഎസ്എഫ് പതാകയുടെ പേരില്‍ കേരളത്തിലെ മുസ്‌ലിം വിദ്യാര്‍ഥികളെ കുറിച്ച് രാജ്യവ്യാപകമായി സംഘപരിവാര്‍ നുണ പടച്ചുവിടുകയാണ്. ദേശീയ മാധ്യമങ്ങളും പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു. സംഘപരിവാരത്തിന്റെ ചട്ടുകങ്ങളായി മാധ്യമങ്ങള്‍ മാറരുത്. കേരളത്തിലെ കാംപസുകളില്‍ വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമം അനുവദിക്കില്ല. ന്യൂനപക്ഷങ്ങള്‍ക്കു നേരെ ഭീതിയുണ്ടാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. വസ്തുതകള്‍ മനസ്സിലാക്കി നടപടിയെടുക്കേണ്ടിയിരുന്ന പിണറായി പോലിസ് 25 പേര്‍ക്കെതിരേ അനാവശ്യമായി കേസെടുത്ത് സംഘപരിവാരത്തിനൊപ്പം കൂടുകയാണ് ചെയ്തത്. മുസ്‌ലിംകളെ ദേശവിരുദ്ധരാക്കാന്‍ ബിജെപിക്കൊപ്പം മല്‍സരിക്കുകയാണ് മാധ്യമങ്ങള്‍. വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ സൃഷ്ടിച്ച് തെറ്റിദ്ധാരണ പടര്‍ത്താനുള്ള ശ്രമം തടയണമെന്നും അഡ്വ. സി പി അജ്മല്‍ ആവശ്യപ്പെട്ടു.




Tags:    

Similar News