ടി വി അനുപമയെ മാറ്റി; സി ഷാനവാസ് തൃശൂര്‍ ജില്ലാ കലക്ടര്‍

നിലവിലെ കലക്ടര്‍ ടി വി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ തീരുമാനമായത്.

Update: 2019-06-26 15:07 GMT

തിരുവനന്തപുരം: സി ഷാനവാസിനെ തൃശൂര്‍ ജില്ലാ കലക്ടറായി നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിലവിലെ കലക്ടര്‍ ടി വി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ തീരുമാനമായത്. സ്ഥാനമൊഴിയുന്ന അനുപമ തുടര്‍ പരിശീലനത്തിനായി മസൂറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകും.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് തൃശ്ശൂര്‍ ജില്ലാ കലക്ടറായി അനുപമ ചുമതലയേറ്റെടുത്തത്. ആലപ്പുഴ ജില്ലാ കലക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്ന അനുപമയെ തൃശൂരിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു. തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ സ്ഥാനത്ത് ഒരു വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇപ്പോള്‍ അവര്‍ ആ പദവി വിടുന്നത്. മലപ്പുറം പൊന്നാനി സ്വദേശിയായ അനുപമ 2010 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.

തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അനുമതിയുമായി ബന്ധപ്പെട്ട് അനുപമ സ്വീകരിച്ച നിലപാടുകള്‍ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.  

Tags:    

Similar News