ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി വീണ്ടും സി മുഹമ്മദ് ഫൈസി ചുമതലയേറ്റു

Update: 2021-11-03 08:24 GMT

കോഴിക്കോട്: പുനസ്സംഘടിപ്പിച്ച സംസ്ഥാന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാനായി വീണ്ടും സി മുഹമ്മദ് ഫൈസി ചുമതലയേറ്റു. പുതിയ കമ്മിറ്റിയുടെ ഇന്ന് നടന്ന പ്രഥമയോഗത്തിലാണ് ചെയര്‍മാന്‍ ചുമതലയേറ്റത്. ആഗസ്ത് 12 നാണ് പുതിയ ഹജ്ജ് കമ്മിറ്റി നിലവില്‍ വന്നത്. രണ്ട് എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍ ഉള്‍പ്പെടെ 16 പേരാണ് പുതിയ ഹജ്ജ് കമ്മിറ്റിയിലുള്ളത്.

പി വി അബ്ദുല്‍ വഹാബ് എംപി, കാരാട്ട് റസ്സാഖ് എംഎല്‍എ, മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ, അബ്ദുറഹിമാന്‍ എന്ന ഉണ്ണി (കൊണ്ടോട്ടി), മുസ്‌ല്യാര്‍ സജീര്‍, എല്‍ സുലൈഖ, ഡോ. ബഹാവുദ്ദീന്‍ കൂരിയാട്, കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, എം എസ് അനസ്, സി മുഹമ്മദ് ഫൈസി, മുഹമ്മദ് കാസിം കോയ, വി ടി അബ്ദുല്ല കോയ തങ്ങള്‍, എച്ച് മുസമ്മില്‍ ഹാജി, പി കെ അഹമ്മദ് എന്നിവരാണ് അംഗങ്ങള്‍. ഇവര്‍ക്ക് പുറമേ മലപ്പുറം കലക്ടര്‍ അമിത് മീണ, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ എന്നിവര്‍ എക്‌സ് ഒഫീഷ്യോ അംഗങ്ങളാണ്.

കാരന്തൂര്‍ സുന്നി മര്‍കസ് ജനറല്‍ മാനേജരാണ് സി മുഹമ്മദ് ഫൈസി. വിവിധ സുന്നി സംഘടനകളുടെ സാരഥിയും പ്രമുഖ വാഗ്മിയുമാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ മകളാണ് ഭാര്യ.




Tags:    

Similar News