തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ സപ്തംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ്

മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം ഒന്‍പതിന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ഒന്‍പത് രാവിലെ 11 നും മൂന്നിനും ഇടയില്‍ 16 വരെ സമര്‍പ്പിക്കാം.

Update: 2019-08-06 06:21 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ സപ്തംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം ഒന്‍പതിന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ഒന്‍പത് രാവിലെ 11 നും മൂന്നിനും ഇടയില്‍ 16 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 17-ന് നടക്കും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന ദിവസം 19 ആണ്. വോട്ടെടുപ്പ് സപ്തംബർ മൂന്നിന് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണല്‍ നാലിന് രാവിലെ പത്തിന് നടക്കും.

തിരുവനന്തപുരം ജില്ലയില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍, പോത്തന്‍കോട് ബ്ലോക്ക്പഞ്ചായത്തിലെ കണിയാപുരം, കാരോട് ഗ്രാമ പഞ്ചായത്തിലെ കാന്തള്ളൂര്‍, ചെങ്കലിലെ മര്യാപുരം, കുന്നത്തുകാലിലെ നിലമാമൂട്, അമ്പൂരിയിലെ തുടിയംകോണം, പോത്തന്‍കോടിലെ മണലകം, പാങ്ങോടിലെ അടപ്പുപാറ, കൊല്ലം ജില്ലയില്‍ കുണ്ടറ ഗ്രാമ പഞ്ചായത്തിലെ റോഡ് കടവ്, കുളക്കടയിലെ മലപ്പാറ, പത്തനംതിട്ട ജില്ലയില്‍ നാറാണം മൂഴി ഗ്രാമ പഞ്ചായത്തിലെ കക്കുടുമണ്‍, ഇടുക്കി ജില്ലയില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കൊന്നത്തടി, എറണാകുളം ജില്ലയില്‍ കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഉണിച്ചിറ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളി, തൃശൂര്‍ ജില്ലയില്‍ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴൂര്‍, പാലക്കാട് ജില്ലയില്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഷൊര്‍ണൂര്‍ ടൗണ്‍, പാലക്കാട് മുനിസിപ്പാലിറ്റിയിലെ നരികുത്തി, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മുന്നൂര്‍ക്കോട് നോര്‍ത്ത്, തെങ്കരയിലെ മണലടി, പല്ലശ്ശനയിലെ മഠത്തില്‍ക്കളം, നെല്ലിയാമ്പതിയിലെ പുലയമ്പാറ, മലപ്പുറം ജില്ലയില്‍ മങ്കട ഗ്രാമപഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ്, നന്നംമുക്കിലെ പെരുമ്പാള്‍, കോഴിക്കോട് ജില്ലയില്‍ മേലടി ബ്ലോക്ക് പഞ്ചായത്തിലെ തിക്കോടി, കുന്ദമംഗലത്തിലെ പൂവാട്ടുപറമ്പ്, കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പടിയക്കണ്ടി, കാസര്‍ഗോഡ് ജില്ലയില്‍ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ കാരക്കാട് എന്നീ വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

Tags:    

Similar News