മാര്‍ച്ച് 11മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം: മുന്നറിയിപ്പുമായി ഉടമകള്‍

മാര്‍ച്ച് 11 മുതല്‍ സംസ്ഥാന വ്യാകമായി സമരം തുടങ്ങുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്

Update: 2020-02-24 07:19 GMT

കോഴിക്കോട്: സര്‍ക്കാര്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം തുടങ്ങുമെന്ന് ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി. സമരം തുടങ്ങാനുള്ള തീരുമാനം കോഡിനേഷന്‍ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു. വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

മാര്‍ച്ച് 11 മുതല്‍ സംസ്ഥാന വ്യാകമായി സമരം തുടങ്ങുമെന്നാണ് ബസ് ഉടമകളുടെ മുന്നറിയിപ്പ്. ഫെബ്രുവരി 23 നുള്ളില്‍ പരിഹാരം കാണുമെന്നായിരുന്നു നേരത്തെ നടത്തിയ ചര്‍ച്ചയില്‍ ഗതാഗതമന്ത്രി ബസുടമകള്‍ക്ക് നല്‍കിയ ഉറപ്പ്. പ്രശ്‌നപരിഹാരം ആവാതിരുന്നതോടെയാണ് അനിശ്ചിതകാല ബസ് സമരം തുടങ്ങാനുള്ള നീക്കത്തിലേക്ക് ബസുടമകള്‍ എത്തിയത്.