അറ്റകുറ്റപ്പണിക്കിടെ ബസ് മുന്നോട്ടെടുത്തു; അടിയില്‍പ്പെട്ട് മെക്കാനിക്കിന് ദാരുണാന്ത്യം

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിനടിയില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മെക്കാനിക്ക് അതേ ബസ് കയറി മരിച്ചു. ഇന്ന് രാവിലെയാണ് ദാരുണ സംഭവം. വെസ്റ്റ്ഹില്‍ പുത്തലത്ത് പി മോഹനന് (62) ആണ് മരിച്ചത്.
ബ്രെയ്ക്ക് ശരിക്കുന്നതിനായി സ്റ്റാന്‍ഡിലെ ട്രാക്കിനു പുറത്താണ് ബസ് നിര്‍ത്തിയിട്ടിരുന്നത്. ഈ സമയത്ത് മോഹനന് ബസിനടിയില്‍ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ട്രാക്ക് ഒഴിഞ്ഞതു കണ്ട് ഡ്രൈവര്‍ ബസില്‍ കയറി വണ്ടി മുന്നോട്ടെടുത്തപ്പോഴാണ് അപകടം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബസ് ഡ്രൈവര്‍ക്കെതിരെ കസബ പോലിസ് കേസെടുത്തു. സുനന്ദയാണ് മരിച്ച മോഹനന്റെ ഭാര്യ. മക്കള്‍: അനൂപ്, അനീഷ്, അശ്വതി. മരുമക്കള്‍: ആമി, വിദ്യ, ശ്രീജിത്ത്.