ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചുവീണ് രണ്ട് കുട്ടികൾക്ക് പരിക്ക്
കോവളം ബൈപാസിൽ വച്ച് ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. ഓടുന്നതിനിടെ ബസിന്റെ ഡോർ തുറന്നതാണ് അപകട കാരണം.
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്. കോവളം ബൈപാസിൽ വച്ച് ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. ഓടുന്നതിനിടെ ബസിന്റെ ഡോർ തുറന്നതാണ് അപകട കാരണം.
തിരുവനന്തപുരം മോഡൽ സ്കൂളിലെ വിദ്യാർഥികളായ ഷംനാദ്, അർഷാദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. നിസാരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിനുള്ളിൽ വലിയ തിരക്കാണ് രാവിലെ അനുഭവപ്പെട്ടത്. പരിക്കേറ്റ രണ്ട് കുട്ടികളും ഡോറിനരികിലാണ് നിന്നത്.