കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

പാലത്തിൻ്റെ കൈവരിയോട് ചേർന്നുള്ള ഭാഗത്ത് ബസ് ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി.

Update: 2020-06-26 07:15 GMT

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു. ഇന്നു രാവിലെ മണ്ണന്തലയ്ക്ക് സമീപം ചിറ്റാഴ പാലത്തിനോട് ചേർന്നാണ് ബസ് അപകടത്തിൽപ്പെട്ടത്. പാലത്തിൻ്റെ കൈവരിയോട് ചേർന്നുള്ള ഭാഗത്ത് ബസ് ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി.


ഇടിയുടെ ആഘാതത്തിൽ പാലത്തിൻ്റെ കൈവരി തകർന്നു. തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. റോഡിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Tags: