ഇസ്തിരിക്കടക്കു തീപിടിച്ച് ഉടമ വെന്തുമരിച്ചു

Update: 2019-04-01 06:10 GMT

കൊല്ലം: പുനലൂര്‍ ചെമ്മന്തൂരില്‍ ഇസ്തിരി കടക്ക് തീപിടിച്ചു കടയുടമ വെന്തു മരിച്ചു. കടക്കുള്ളില്‍ ഉറങ്ങിക്കിടന്ന പുനലൂര്‍ സ്വദേശി ഐസക് (58) ആണ് മരിച്ചത്. ഇന്നു രാവിലെ അഞ്ചു മണിയോടെയാണ് കടയില്‍ തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ്‌തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, കിടക്കക്കു സമീപത്തായി കത്തിച്ച് വച്ചിരുന്ന കൊതുകുതിരിയില്‍ നിന്നും അലക്കി വച്ചിരുന്ന തുണികളിലേക്ക് തീ പടര്‍ന്ന് പിടിച്ചതാകാമെന്നും സംശയിക്കുന്നുണ്ട്. പുനലൂര്‍ പോലിസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. 

Tags: