എറണാകുളം ജില്ലയുടെ വികസനത്തിന് ഗതിവേഗം പകരുന്ന ബജറ്റെന്ന് മന്ത്രി പി രാജീവ്

പ്രഖ്യാപിച്ച നാല് സയന്‍സ് പാര്‍ക്കുകളില്‍ ഒന്ന് എറണാകുളത്തിനാണ്. വാട്ടര്‍ മെട്രോക്ക് 150 കോടിയും ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന് 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. റോഡ് വികസനത്തിനുള്ള ഡിപിആര്‍ തയ്യാറാക്കുന്നതിന് അനുവദിച്ച അഞ്ചു കോടിയുടെ ആനുപാതിക വിഹിതവും ജില്ലക്ക് ലഭിക്കും. സിയാലിന് 200 കോടിയാണ് അനുവദിച്ചിരിക്കുന്നത്

Update: 2022-03-11 15:10 GMT

കൊച്ചി: ദീര്‍ഘവീക്ഷണത്തോടെ, എറണാകുളം ജില്ലയുടെ ഭാവി വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. പ്രഖ്യാപിച്ച നാല് സയന്‍സ് പാര്‍ക്കുകളില്‍ ഒന്ന് എറണാകുളത്തിനാണ്. വാട്ടര്‍ മെട്രോക്ക് 150 കോടിയും ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന് 10 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. റോഡ് വികസനത്തിനുള്ള ഡിപിആര്‍ തയ്യാറാക്കുന്നതിന് അനുവദിച്ച അഞ്ചു കോടിയുടെ ആനുപാതിക വിഹിതവും ജില്ലക്ക് ലഭിക്കും. സിയാലിന് 200 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ജില്ലയുടെ വികസനത്തിന് കുതിപ്പേകുന്ന പ്രഖ്യാപനങ്ങളാണിവ. കൊച്ചി സര്‍വകലാശാലയില്‍ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്ററിന് 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കൊച്ചി സര്‍വകലാശാലയില്‍ തന്നെ പ്രൊജക്റ്റ് മോഡില്‍ മൂന്നു പ്രോജക്ടുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ട്. കൊച്ചി സര്‍വ്വകലാശാലയില്‍ ഇന്റര്‍നാഷണല്‍ ഹോസ്റ്റല്‍ മുറികള്‍ ഉള്‍പ്പെടെ പുതുതായി നിര്‍മ്മിക്കുന്ന പുതിയ ഹോസ്റ്റലുകളുടെ നിര്‍മ്മാണത്തിന് ബജറ്റില്‍ തുക വകയിരുത്തി. പോളിടെക്‌നിക്, ഐടിഐ, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ എന്നിവിടങ്ങളില്‍ ചെറിയ വ്യവസായ യൂനിറ്റുകളും സ്റ്റാര്‍ട്ടപ്പുകളും തുടങ്ങാന്‍ തീരുമാനിച്ചതിന്റെ പ്രയോജനവും കളമശ്ശേരിക്ക് ലഭിക്കും. സ്‌കില്‍ എക്കോസിസ്റ്റം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഉല്‍പാദന കേന്ദ്രം ആരംഭിക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചു

ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍ ആരംഭിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.കൊച്ചി കാന്‍സര്‍ സെന്ററിന് 14.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എറണാകുളം കൊരട്ടി എറണാകുളം ചേര്‍ത്തല ഐടി ഇടനാഴികളോട് അനുബന്ധിച്ച് സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.ജില്ലയുടെ വികസനത്തിന് കുതിപ്പേകുന്ന ബജറ്റാണിതെന്നും പി രാജീവ് പറഞ്ഞു.

Tags:    

Similar News