ഓണക്കാഴ്ചയുമായി ബിഎസ്എന്‍എല്‍;ഐപി ടിവി സേവനം ആരംഭിച്ചു.

ആദ്യ ഘട്ടത്തില്‍ എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന ഈ സേവനം ഒക്ടോബറില്‍ സംസ്ഥാനമൊട്ടാകെ വ്യാപകമാകും.ആന്‍ഡ്രോയ്ഡ് ടിവി/ഡിവൈസ് ഉള്ളവര്‍ക്ക് സെറ്റ് ടോപ്പ് ബോക്‌സ് കൂടാതെ നേരിട്ടുതന്നെ ഐപി ടിവി സേവനം ലഭ്യമാക്കാം

Update: 2020-08-27 10:51 GMT

കൊച്ചി: ബിഎസ്എന്‍എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കായി ഐപി ടിവി സംവിധാനത്തിനു ഔദ്യോഗിക തുടക്കമായി. ആദ്യ ഘട്ടത്തില്‍ എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന ഈ സേവനം ഒക്ടോബറില്‍ സംസ്ഥാനമൊട്ടാകെ വ്യാപകമാകും.ആന്‍ഡ്രോയ്ഡ് ടിവി/ഡിവൈസ് ഉള്ളവര്‍ക്ക് സെറ്റ് ടോപ്പ് ബോക്‌സ് കൂടാതെ നേരിട്ടുതന്നെ ഐപി ടിവി സേവനം ലഭ്യമാക്കാം. കൊച്ചിയിലെ സിനിസോഫ്റ്റ് സ്ഥാപനവുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ കേരളത്തില്‍ ഐപി ടിവി സേവനം നല്‍കുന്നത്.

ബിഎസ്എന്‍എല്‍ ഐപി ടിവി ആകര്‍ഷകമായ താരിഫ് പ്ലാനുകളില്‍ ലഭ്യമാണെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.സെപ്റ്റംബര്‍ 10 വരെ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഫ്രീ ടു എയര്‍ ചാനലുകള്‍ ഒരു മാസത്തേക്ക് സൗജന്യമായി ലഭ്യമാക്കും. http://www.kerala.bnsl.co.in എന്ന വെബ്‌സൈറ്റ് വഴി ഐപിടിവി സേവനത്തിനായി രെജിസ്റ്റര്‍ ചെയ്യാം. അന്വേഷണങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍: 1800 425 2892 സജ്ജമാക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ സി വി വിനോദ്, വീഡിയോ കോണ്‍ഫറന്‍സിലൂടെ എപി ടിവി ഉല്‍ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കേരള ടെലികോം സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.പി ടി മാത്യു, മുഖ്യാതിഥിയായിരുന്നു. എറണാകുളം ബിസിനസ് മേഖല പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ.കെ ഫാന്‍സിസ് ജേക്കബ്,കേരള സര്‍ക്കിള്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഫിനാന്‍സ് യോജന ദാസ്, കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ പി ജി നിര്‍മല്‍ പങ്കെടുത്തു. 

Tags:    

Similar News