റെയില്‍പാളത്തിന് സമീപം സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി
ഇളമ്പച്ചി മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന പത്രവിതരണക്കാരന് വേലായുധന്റെ മക്കളായ സ്വാമിനാഥന് (44), സോമന്(40) എന്നിവരാണ് മരിച്ചത്.
കാസര്‍കോഡ്: സഹോദരങ്ങളായ യുവാക്കളെ റെയില്‍പാളത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പച്ചി മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന പത്രവിതരണക്കാരന് വേലായുധന്റെ മക്കളായ സ്വാമിനാഥന് (44), സോമന്(40) എന്നിവരാണ് മരിച്ചത്.
റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിന്‍തട്ടി മരിച്ചതാണെന്ന് സംശയിക്കുന്നതായി ചന്തേര പോലിസ് അറിയിച്ചു. മൃതദേഹങ്ങള്‍ ചിന്നഭിന്നമായിരുന്നു. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് സഹോദരങ്ങളെ കാണാതായത്.