കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ധര്‍മത്തടുക്ക സ്വദേശികളായ നാരായണന്‍ (45), ശങ്കര്‍ (35) എന്നിവരാണ് മരിച്ചത്.

Update: 2020-05-27 09:31 GMT

കാസര്‍ഗോഡ്: കുമ്പളയില്‍ കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരങ്ങള്‍ ശ്വാസംമുട്ടി മരിച്ചു. ധര്‍മത്തടുക്ക സ്വദേശികളായ നാരായണന്‍ (45), ശങ്കര്‍ (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

പശുവിനെ രക്ഷിക്കാനായി കിണറ്റില്‍ ആദ്യമിറങ്ങിയ ശങ്കര്‍ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതുകണ്ട് സഹായിക്കാനാണ് നാരായണന്‍ കിണറ്റിലേക്ക് ഇറങ്ങിയത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്‌സ് എത്തിയിരുന്നുവെങ്കിലും ഇരുവരും മരണപ്പെടുകയായിരുന്നു. ഇരുവരും ശ്വാസംമുട്ടി മരിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. 

Tags:    

Similar News