രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരന്‍ അറസ്റ്റില്‍

പിടിയിലായ സഹോദരന്‍ നേരത്തേ മോഷണക്കേസില്‍ മൂന്നുവര്‍ഷം ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിരുന്നു

Update: 2019-11-13 14:33 GMT

കൊല്ലം: രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സഹോദരനെ പോക്‌സോ നിയമ പ്രകാരം പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം. കുട്ടിയെ വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേനാംഗങ്ങള്‍ കുട്ടിയുടെ നിലവിളി കേട്ട് വീടിനടുത്തെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഹരിത സേനാംഗങ്ങള്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പഞ്ചായത്തംംഗത്തെ വിവരമറിയിച്ചകിനെ തുടര്‍ന്ന് അവരെത്തി വീട് തുറന്ന് അകത്തുകയറിയപ്പോഴാണ് അവശനിലയിലായ രണ്ടുവയസ്സുകാരിയെ കണ്ടെത്തിയത്. ഈസമയം മുറിയില്‍ കൂടെയുണ്ടായിരുന്ന സഹോദരന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെ പരിസരവാസികള്‍ വീട്ടില്‍ തടഞ്ഞുവച്ച് പോലിസിനെ അറിയിക്കുകയായിരുന്നു. ഇയാളുടെ ബന്ധുക്കളെയും വിളിച്ചുവരുത്തി. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ധ ചികില്‍സയ്ക്കായി കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. പിടിയിലായ സഹോദരന്‍ നേരത്തേ മോഷണക്കേസില്‍ മൂന്നുവര്‍ഷം ജുവനൈല്‍ ഹോമില്‍ കഴിഞ്ഞിരുന്നു. പ്രതിയുടെ വയസ്സ് സംബന്ധിച്ച സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത് പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.



Tags:    

Similar News