കേരള പോലിസിനെ പഠിപ്പിക്കാന്‍ ഇംഗ്ലണ്ട് സംഘം

റോഡ് സുരക്ഷാ നടപടികളെക്കുറിച്ചു കേരള പോലിസിനെ ബോധവല്‍ക്കരിക്കാന്‍ ഇംഗ്ലണ്ടില്‍നിന്ന് മൈക്കള്‍ സെല്ലിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച സംസ്ഥാനത്തെത്തും.

Update: 2019-05-03 08:59 GMT

തിരുവനന്തപുരം: റോഡ് സുരക്ഷാ നടപടികളെക്കുറിച്ചു കേരള പോലിസിനെ ബോധവല്‍ക്കരിക്കാന്‍ ഇംഗ്ലണ്ടില്‍നിന്ന് ഉന്നതതല സംഘം എത്തുന്നു. വിരമിച്ച ഉന്നത പോലിസ് ഉദ്യോഗസ്ഥന്‍ മൈക്കള്‍ സെല്ലിന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച സംസ്ഥാനത്തെത്തും. എംസി റോഡിലെ കഴക്കൂട്ടം- അടൂര്‍ സുരക്ഷിത ഇടനാഴി പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ടാണു സന്ദര്‍ശനം.

മേഖലയിലെ പോലിസ് സ്റ്റേഷന്‍ ചുമതലയുള്ള ഇന്‍സ്പെക്ടര്‍മാര്‍ക്കും മോട്ടര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും. പോലിസ് ട്രെയിനിങ് കോളജിലെ പരിശീലകരെയും പങ്കെടുപ്പിക്കും. ഒമ്പത് ബാച്ച് ക്ലാസുകളാണു നടത്തുന്നത്. ട്രാന്‍സ്പോര്‍ട്ട് റിസര്‍ച്ച് ലബോറട്ടറീസ് (ടിആര്‍എല്‍) എന്ന ബ്രിട്ടീഷ് സ്ഥാപനത്തിനാണു സുരക്ഷിത ഇടനാഴിയുടെ ചുമതല നല്‍കിയിട്ടുള്ളത്. ഇംഗ്ലണ്ടിലെ പോലിസ് ട്രാഫിക് നിര്‍വഹണ ചുമതല വഹിച്ചിട്ടുള്ള ഓഫീസറാണു മൈക്കള്‍ സെല്‍. ഈ മാസം ഏഴിനും എട്ടിനും കൊല്ലം ജില്ലയിലാണു ക്ലാസ് നടത്തുന്നത്.

Tags:    

Similar News