കാലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും കൈക്കൂലി: വിദ്യാര്‍ഥിയുടെ പരാതിയില്‍ ഒരു ജീവനക്കാരനെക്കൂടി സസ്‌പെന്‍ഡ് ചെയ്തു

സര്‍വകലാശാലയിലെ സേവനത്തിന് കോഴ ഈടാക്കിയെന്ന വിദ്യാര്‍ഥിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ജീവനക്കാരനെ സസ്‌പെന്റ് ചെയ്തത്. പരീക്ഷാ ഭവനിലെ ബിഎ വിഭാഗം അസി. സെക്ഷന്‍ ഓഫിസര്‍ സുജിത്ത് കുമാറിനെതിരേയാണ് നടപടി.

Update: 2022-02-02 15:11 GMT

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട മറ്റൊരു ജീവനക്കാരനെക്കൂടി സസ്‌പെന്‍ഡ് ചെയ്തു. സര്‍വകലാശാലയിലെ സേവനത്തിന് കോഴ ഈടാക്കിയെന്ന വിദ്യാര്‍ഥിയുടെ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് ജീവനക്കാരനെ സസ്‌പെന്റ് ചെയ്തത്. പരീക്ഷാ ഭവനിലെ ബിഎ വിഭാഗം അസി. സെക്ഷന്‍ ഓഫിസര്‍ സുജിത്ത് കുമാറിനെതിരേയാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രൊ വൈസ് ചാന്‍സലര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ വൈസ് ചാന്‍സലര്‍ ഡോ. എം കെ ജയരാജാണ് സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്.

കൈക്കൂലി വാങ്ങിയെന്ന വിദ്യാര്‍ഥിയുടെ പരാതിയില്‍ യൂണിവേഴ്‌സിറ്റിയിലെ മറ്റൊരു ജീവനക്കാരനെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പരീക്ഷ ഭവന്‍ അസിസ്റ്റന്റ് എം കെ മന്‍സൂറിനെയാണ് ഇന്നലെ സസ്‌പെന്റ് ചെയ്തത്. സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങിയെന്ന മലപ്പുറം സ്വദേശിനിയായ വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് സര്‍വകലാശാല നടപടി എടുത്തത്. വിദ്യാര്‍ത്ഥിയില്‍ നിന്ന്

കൈക്കൂലി ആവശ്യപ്പെട്ട എംജി സര്‍വ്വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റന്റ് നേരത്തെ അറസ്റ്റിലായിരുന്നു. മാര്‍ക്ക് ലിസ്റ്റിന് വേണ്ടി വിദ്യാര്‍ത്ഥിയില്‍ നിന്ന് ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട എംജി സര്‍വ്വകലാശാല അസിസ്റ്റന്റ് സിജെഎല്‍സിയെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Tags:    

Similar News