ആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി

Update: 2023-03-28 17:49 GMT

കൊച്ചി: ആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കേരള ഹൈക്കോടതി തള്ളി. കോടതി നിയമനിര്‍മാണ സമിതി അല്ലെന്നും യുക്തിവാദി നേതാവ് ആരിഫ് ഹുസൈന്‍ നോണ്‍ റിലിജിയന്‍സ് സിറ്റിസണ്‍സി(എന്‍ആര്‍എസി)ന്റെ പേരില്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

ഹരജിക്കാര്‍ തങ്ങളുടെ വാദങ്ങളെ പിന്തുണയ്ക്കാന്‍ മാധ്യമ വാര്‍ത്തകളെയാണ് ആശ്രയിക്കുന്നതെന്നും അത്തരമൊരു ഹരജി നിലനിര്‍ത്താനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് മുരളി പുരുഷോത്തമനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. എന്നാല്‍ നിയമനിര്‍മാണത്തിന് ജുഡീഷ്യറിക്ക് അധികാരമില്ലെങ്കിലും അധികാരപരിധിക്കുള്ളില്‍ നിന്ന് മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നായിരുന്നു ഹരജിക്കാരുടെ വാദം. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ജീവേഷ് ആണ് കോടതിയില്‍ ഹാജരായത്.




Tags:    

Similar News