ചാലിയാര്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Update: 2019-07-31 10:53 GMT

മലപ്പുറം: ചാലിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. മലപ്പുറം വാഴക്കാട് മണന്തക്കടവില്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയായ ഒമാനൂര്‍ സ്വദേശി അരവിന്ദാണ് മുങ്ങി മരിച്ചത്. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് അരവിന്ദ്.

അവധി ദിനമായതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്. കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ട്രോമാ കെയര്‍ വളണ്ടിയര്‍മാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹംപോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.