കുപ്പിവെള്ളത്തിന് ഇനി 13 രൂപ; വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും

കുപ്പിവെള്ള കമ്പനികളുടെ കൊള്ളതടയാനാണ് നടപടി. നികുതി ഉള്‍പ്പടെ 8 രൂപക്കാണ് ഒരുലിറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്ക് ലഭിക്കുന്നത്. അവര്‍ 20 രൂപയ്ക്കാണ് വില്‍ക്കുന്നത്.

Update: 2020-02-12 10:37 GMT

തിരുവനന്തപുരം: ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയാക്കി ഉത്തരവിറക്കി കേരള സര്‍ക്കാര്‍. അവശ്യസാധന വില നിയന്ത്രണനിയമത്തിന്റ പരിധിയില്‍ ഉള്‍പ്പെടുത്തിയാണ് പുതുക്കിയ വില നിശ്ചയിച്ചത്. ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവില്‍ ഒപ്പുവച്ചു. വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവില്‍വരുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അറിയിച്ചു.

കുപ്പിവെള്ള കമ്പനികളുടെ കൊള്ളതടയാനാണ് നടപടി. നികുതി ഉള്‍പ്പടെ 8 രൂപക്കാണ് ഒരുലിറ്റര്‍ കുപ്പിവെള്ളം ചില്ലറ വില്‍പനക്കാര്‍ക്ക് ലഭിക്കുന്നത്. അവര്‍ 20 രൂപയ്ക്കാണ് വില്‍ക്കുന്നത്. വിലനിര്‍ണയത്തിനൊപ്പം ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) നിര്‍ദേശിക്കുന്ന ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരുന്നുണ്ട്. വിലനിര്‍ണയത്തിനൊപ്പം ബിഐഎസ് നിര്‍ദേശിക്കുന്ന ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളം വില്‍ക്കാനാവില്ലെന്ന വ്യവസ്ഥയും കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ സംസ്ഥാനത്ത് 220 പ്ലാന്റുകളാണ് ബിഐഎസ് വ്യവസ്ഥയനുസരിച്ച് പ്രവര്‍ത്തിക്കുന്നത്.

കുപ്പിവെള്ളത്തിന്റെ വിലകുറയ്ക്കണമെന്ന് നേരത്തെ കുടിവെള്ള കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചില കമ്പനികള്‍ ഇതിന് തയ്യാറായെങ്കിലും വന്‍കിട കമ്പനികള്‍ സര്‍ക്കാരിന്റെ ആവശ്യം തള്ളിരുന്നു. കുടിവെള്ള വല്‍പ്പനക്കാരും എതിര്‍പ്പ് അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. അവശ്യവസ്തുവാകുന്നതോടെ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കു മാത്രമേ വെള്ളം വില്‍ക്കാനാവൂ. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ നിയമനടപടിയുമുണ്ടാവും.

Tags:    

Similar News