പാലപ്പെട്ടി ബോംബ് ശേഖരം; എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

സംഭവത്തിൽ സമ​ഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച്ച വൈകീട്ടാണ് പെരുമ്പടപ്പ് പാറയിൽ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തിയത്.

Update: 2022-04-02 18:32 GMT

മലപ്പുറം: പൊന്നാനി പാലപ്പെട്ടി കണ്ടുബസാറിൽ സംഘപരിവാർ പ്രവർത്തകനിൽ നിന്നും ഉഗ്ര ശേഷിയുള്ള ബോംബുകൾ കണ്ടെടുത്ത സംഭവത്തിൽ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി. സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസ് ശ്രമത്തിന്റെ ഭാഗമായാണ് ബോംബ് നിർമാണമെന്ന് എസ്ഡിപിഐ പറഞ്ഞു.

സംഭവത്തിൽ സമ​ഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച്ച വൈകീട്ടാണ് പെരുമ്പടപ്പ് പാറയിൽ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തിയത്. എസ്ഡിപിഐ പൊന്നാനി മണ്ഡലം പ്രസിഡന്റ് കെ വി റാഫി, കമ്മിറ്റിയംഗം അൻവർ പഴഞ്ഞി, പെരുമ്പടപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് ഉമ്മർ മൗലവി എന്നിവർ നേതൃത്വം നൽകി.