അടൂരില്‍ കടയ്ക്കുനേരെ ബോംബേറ്; നെടുമങ്ങാട് നിരോധനാജ്ഞ

ഇന്നലെ നെടുമങ്ങാട് പോലിസ് സ്‌റ്റേഷനു മുന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ബോംബേറില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.

Update: 2019-01-04 06:50 GMT

തിരുവനന്തപുരം: അടൂരില്‍ മൊബൈല്‍ കടയ്ക്കുനേരെ ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞു. ഉച്ചയ്ക്ക് 12ഓടെ ഒരുസംഘം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് നഗരമധ്യത്തിലുള്ള സ്‌കൈ മൊബൈല്‍സ് എന്ന ഷോപ്പിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. അതേസമയം, സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൂന്നുദിവസത്തേക്കാണ് ഇവിടെ ജില്ലാകലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നലെ നെടുമങ്ങാട് പോലിസ് സ്‌റ്റേഷനു മുന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ബോംബേറില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു. പത്തനംതിട്ട, തിരുവന്തപുരം ജില്ലയുടെ വിവിധ മേഖലകളില്‍ ഇപ്പോഴും സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. ഇരുവിഭാഗം പ്രവര്‍ത്തകരും ആയുധം സംഭരിച്ച് അക്രമിച്ച് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




Tags:    

Similar News