പമ്പാനദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

മംഗലം ആനന്ദവില്ലയില്‍ അരുണി (20) ന്റെ മൃതദേഹമാണ് ചെങ്ങന്നൂര്‍ കോടിയാട്ടുകര മാലിക്കടവില്‍ കണ്ടെത്തിയത്.

Update: 2020-09-28 07:28 GMT

പത്തനംതിട്ട: ചെങ്ങന്നൂര്‍ മംഗലം പാറക്കടവില്‍ കുളിക്കുന്നതിനിടെ കഴിഞ്ഞദിവസം പമ്പാനദിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. മംഗലം ആനന്ദവില്ലയില്‍ അരുണി (20) ന്റെ മൃതദേഹമാണ് ചെങ്ങന്നൂര്‍ കോടിയാട്ടുകര മാലിക്കടവില്‍ കണ്ടെത്തിയത്.

ചെങ്ങന്നൂര്‍ പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.

Tags: