താനൂര്‍ ഹാര്‍ബറില്‍ വള്ളങ്ങള്‍ തകര്‍ന്നു

ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വള്ളങ്ങള്‍ തകര്‍ന്നത്. ഏകദേശം 80 ലക്ഷത്തിന് മുകളില്‍ വിലവരുന്നതാണ് തകര്‍ന്ന ത്വയ്യിബ് വള്ളം.

Update: 2019-08-27 13:23 GMT

പരപ്പനങ്ങാടി: താനൂര്‍ ഹര്‍ബറില്‍ കെട്ടിയിട്ട വള്ളങ്ങള്‍ തകര്‍ന്നു. ആലുങ്ങലിനെ ത്വയ്യിബ് വള്ളവും നാല് ക്യാരിയറുകളുമാണ് തകര്‍ന്നത്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് വള്ളങ്ങള്‍ തകര്‍ന്നത്. ഏകദേശം 80 ലക്ഷത്തിന് മുകളില്‍ വിലവരുന്നതാണ് തകര്‍ന്ന ത്വയ്യിബ് വള്ളം.

                                        തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇരുപത്തഞ്ചോളം പേര്‍ക്ക് കയറാവുന്ന മൂന്ന് ക്യാരിയറുകളും തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതോടെ മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായിരിക്കുന്നത്. താനൂര്‍ ഹാര്‍ബറിന്റെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് വള്ളങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് ആരോപണം.




Tags: